'തെറ്റായ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു'; അല്ലു അർജുൻ
പോലീസ് അനുമതിയോടെയാണ് സന്ധ്യ തീയേറ്ററിലെത്തിയത് ഇപ്പോൾ നടക്കുന്നത് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമെന്നും താരം വ്യക്തമാക്കി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും നടന്‍ പ്രതികരിച്ചു. അപകടത്തില്‍ യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രമാണെന്നും താരം വ്യക്തമാക്കി.അല്ലു അർജുന്റെ വാക്കുകൾ ഇങ്ങനെ, ‘ഒരുപാട് തെറ്റായ വിവരങ്ങള്‍ എല്ലായിടത്തും എത്തുന്നുണ്ട്. ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയേയോ രാഷ്ട്രീയപാര്‍ട്ടിയേയോ കുറ്റം പറയാനായി എത്തിയതല്ല. എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ഞാന്‍ അപമാനിതനാണ്. 20 വര്‍ഷംകൊണ്ട് ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്. ഈ സിനിമയ്ക്ക് വേണ്ട് മൂന്ന് വര്‍ഷമാണ് ഞാന്‍ ചെലവഴിച്ചത്. അത് കാണാനായാണ് ഞാന്‍ പോയത്. ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത് അങ്ങനെയാണ്. റോഡ് ഷോയോ റാലിയോ ഒന്നും ഞാന്‍ നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. എന്നെ കണ്ട് കഴിഞ്ഞാല്‍ അവര്‍ വഴിമാറി തരും. അപ്പോള്‍ കാറിന് കടന്നുപോകാനാവും. പുറത്തു നല്ല തിരക്കുണ്ടെന്നും ഉടന്‍ പോകണം എന്നും എന്നോട് പറഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പോവുകയും ചെയ്തു. പോലീസ് വഴിയൊരുക്കിയതോടെയാണ് ഞാന്‍ അകത്തേക്ക് പ്രവേശിച്ചത്. ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല. ഒരു പോലീസുകാരനും എന്നോട് അവിടെ നിന്ന് പോകാന്‍ പോകാന്‍ പറഞ്ഞിട്ടില്ല. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും എന്നോട് എന്റെ മാനേജറാണ് പറഞ്ഞത്.’-അല്ലു അര്‍ജുന്‍ കൂട്ടിച്ചേർത്തു.പോലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബര്‍ നാലിന് സന്ധ്യ തിയേറ്ററില്‍ നടന്ന പുഷ്പ-2 എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2.ഡിസംബർ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ഡിസംബർ 4 ന് ന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 39 കാരി മരിച്ചത്.ഇവരുടെ 9 വയസുകാരനയ മകൻ ചികിത്സയിലാണ്.
What's Your Reaction?