അല്ലു അർജുൻ സ്പെഷ്യൽ ക്ലാസ് തടവുകാരൻ; അത്താഴത്തിന് കഴിച്ചത് വെജിറ്റബിൾ കറിയും ചോറും
പുഷ്പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞ നടൻ ശനിയാഴ്ച പുലർച്ചെയാണ് പുറത്തിറങ്ങിയത്. നടൻ ജയിലിൽ തറയിലാണ് കിടന്നുറങ്ങിതെന്ന രീതിയിൽ സൂചനകളും പുറത്ത് വന്നിരുന്നു.
ഹൈദരാബാദ്: പുഷ്പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞ നടൻ ശനിയാഴ്ച പുലർച്ചെയാണ് പുറത്തിറങ്ങിയത്. നടൻ ജയിലിൽ തറയിലാണ് കിടന്നുറങ്ങിതെന്ന രീതിയിൽ സൂചനകളും പുറത്ത് വന്നിരുന്നു.
എന്നാൽ, നടന് ‘സ്‌പെഷ്യല്‍ ക്ലാസ് തടവുകാരൻ’ എന്ന പരിഗണന ലഭിച്ചുവെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പറഞ്ഞത്. അത്താഴത്തിന് നടന് ചോറും വെജിറ്റബിൾകറിയുമാണ് നൽകിയതെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടൻ ചോദിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
What's Your Reaction?