പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് നാളെ

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

Jul 8, 2024 - 00:09
 0  7
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് നാളെ

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

സംവരണ തത്വം അനുസരിച്ച്‌ നിലവില്‍ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച്‌ വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 8 ന് രാവിലെ 10 മണി മുതല്‍ ജൂലൈ 9 ന് വൈകിട്ട് 4 മണി വരെ നടത്തും. അലോട്ട്മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാൻഡിഡേറ്റ് ലോഗ് ഇൻ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം.

വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. മോഡല്‍ റെസിഡെൻഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 12 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow