നടൻ ബാലൻ കെ നായരുടെ മകൻ അജയകുമാര്‍ അന്തരിച്ചു

ഷൊർണൂർ: സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

Jun 24, 2024 - 00:16
 0  5
നടൻ ബാലൻ കെ നായരുടെ മകൻ അജയകുമാര്‍ അന്തരിച്ചു

ഷൊർണൂർ: സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അംഗവുമാണ്.

അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കള്‍: അർജുൻ ബി.അജയ്, ഗോപികൃഷ്ണൻ. സഹോദരങ്ങള്‍: ആർ.ബി. അനില്‍ കുമാർ (എസ്.ടി.വി ചാനല്‍ എം.ഡി), ആർ.ബി. മേഘനാഥൻ (നടൻ), സുജാത, സ്വർണലത.

സംസ്കാരം ഞായറാഴ്ച 12-ന് വീട്ടുവളപ്പില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow