വിമാനം 30 മണിക്കൂര്‍ വൈകി : ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ.

Jul 22, 2024 - 00:05
 0  6
വിമാനം 30 മണിക്കൂര്‍ വൈകി : ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

ല്‍ഹി: ന്യൂഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ.

വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി.

യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയില്‍ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു. ഈ വിമാനത്തില്‍ യാത്രചെയ്തവർക്ക് ഭാവിയിലെ യാത്രകള്‍ക്ക് വൗച്ചർ നല്‍കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു എ.ഐ.-183 വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് റഷ്യയിലെ വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് 30 മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ സാൻഫ്രാൻസിസ്കോയില്‍ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow