ലോക എയ്ഡ്സ് ദിനം: 'അവകാശങ്ങളുടെ പാത സ്വീകരിക്കു'; ലക്ഷണങ്ങളും ചികിത്സയും അറിയാം
അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം
എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നത്.
എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (AIDS). രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകള്‍ക്കെതിരെ പോരാടാന്‍ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
What's Your Reaction?