പ്ലസ് വണ്‍ സ്‌കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫര്‍ അഡ്മിഷൻ ആഗസ്റ്റ് ആറു മുതല്‍

പ്ലസ് വണ്‍ സ്‌കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളില്‍ നടക്കും.

Aug 3, 2024 - 20:19
 0  5
പ്ലസ് വണ്‍ സ്‌കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫര്‍ അഡ്മിഷൻ ആഗസ്റ്റ് ആറു മുതല്‍

പ്ലസ് വണ്‍ സ്‌കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളില്‍ നടക്കും. നിലവിലുള്ള ഒഴിവുകളില്‍ ജില്ല/ ജില്ലാന്തര സ്‌കൂള്‍ /കോമ്ബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ 31 ന് വൈകിട്ട് 4 മണി വരെ നല്‍കിയിരുന്നു.

ഇത്തരത്തില്‍ ആകെ ലഭ്യമായ 23908 അപേക്ഷകളില്‍ കണ്‍ഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസള്‍ട്ട് ആഗസ്റ്റ് 6 ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ 'ട്രാൻസ്ഫർ അലോട്ട് റിസള്‍ട്ട്സ്' എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിൻസിപ്പള്‍മാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് ഔട്ട് എടുത്ത് നല്‍കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. അതേ സ്‌കൂളില്‍ കോമ്ബിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂള്‍ / കോഴ്സില്‍ ആഗസ് 6 ന് രാവിലെ 10 നും ആഗസ്ത് 8 ന് വൈകിട്ട് 4 മണിക്കും ഉള്ളില്‍ പ്രവേശനം നേടേണ്ടതാണ്. നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികള്‍ക്കായി സ്‌കൂള്‍/ കോമ്ബിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകള്‍ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉള്‍പ്പടെ ആഗസ്റ്റ് 6 ന് പ്രസിദ്ധികരിക്കുന്നതാണെന്നും അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow