സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തി; എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

സർക്കാർ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.

Jul 11, 2024 - 09:42
 0  3
സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തി; എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

തിരുവനന്തപുരം: സർക്കാർ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.

ഇത്തരം പ്രവൃത്തികള്‍ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു, എഡിജിപി എം ആർ അജിത് കുമാറിന് താക്കീത് നല്‍കി. സിംഗപ്പൂരിലേക്കായിരുന്നു യാത്ര. ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്.

സർക്കാരില്‍ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തില്‍ ഡിജിപിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എംആർ അജിത് കുമാർ മറുപടി നല്കി. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എല്ലാ രേഖകളും സമർപ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാര് വിശദീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow