തമിഴ്നാട്ടില്‍ കാര്‍ ട്രക്കിലിടിച്ച്‌ അപകടം ; അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്നാട് ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ തിരുവള്ളൂരില്‍ തിരുത്തണിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാർത്ഥികള്‍ മരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Aug 12, 2024 - 22:25
 0  5
തമിഴ്നാട്ടില്‍ കാര്‍ ട്രക്കിലിടിച്ച്‌ അപകടം ; അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ തിരുവള്ളൂരില്‍ തിരുത്തണിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാർത്ഥികള്‍ മരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചെന്നൈ എസ്.ആർ.എം കോളജ് വിദ്യാർഥികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം. വിദ്യാർഥികള്‍ സഞ്ചരിച്ച കാർ കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow