ആറ്റിങ്ങല്‍ എംഎല്‍എയുടെ മകൻ വാഹനാപകടത്തില്‍ മരിച്ചു

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തില്‍ മരിച്ചു.

Aug 4, 2024 - 12:51
 0  5
ആറ്റിങ്ങല്‍ എംഎല്‍എയുടെ മകൻ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും എതിവരെ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം എന്നാണ് അറിയുന്നത്. പരിക്കേറ്റ വിനീതിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് റോഡുപണി നടക്കുകയാണ്.

ഇടയ്‌ക്കോട് സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു വിനീത് സിപിഎം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: കെ വാരിജാക്ഷൻ, സഹോദരൻ: വിനീഷ്. കഴക്കൂട്ടം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നടപടികള്‍ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് വീട്ടുവളപ്പില്‍ സംസ്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow