മലപ്പുറത്ത് സ്‌കൂള്‍ വാൻ തലകീഴായി മറിഞ്ഞ് അപകടം

മലപ്പുറം ഒഴുകൂർ കുന്നേക്കാട് സ്‌കൂള്‍ വാൻ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

Jul 17, 2024 - 23:07
 0  4
മലപ്പുറത്ത് സ്‌കൂള്‍ വാൻ തലകീഴായി മറിഞ്ഞ് അപകടം

കൊണ്ടോട്ടി : മലപ്പുറം ഒഴുകൂർ കുന്നേക്കാട് സ്‌കൂള്‍ വാൻ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വിദ്യാർഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഡ്രൈവർക്കും അധ്യാപികക്കും നിസ്സാര പരിക്കുണ്ട്. ഇവരെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലെത്തിച്ചു. ആർക്കും സാരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നു രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്ബലപ്പറമ്ബ് എ.ബി.സി സ്‌കൂളിന്‍റെ വാൻ ആണ് അപകടത്തില്‍പ്പെട്ടത്. വിദ്യാർഥികളുമായി സ്കൂളിലേക്കു പോകുമ്ബോഴാണ് അപകടം.

What's Your Reaction?

like

dislike

love

funny

angry

sad

wow