വിഡി സതീശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു.

Jul 6, 2024 - 23:47
 0  3
വിഡി സതീശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ദുമ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലായിരുന്നു അപകടം.

കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സംസ്ഥാനപാതയില്‍ ബേക്കല്‍ ഫോർട്ട് റെയില്‍വേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന്‌ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബേക്കല്‍ ഫോർട്ട് റെയില്‍വേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച്‌ ഔദ്യോഗിക വാഹനത്തിന് മുൻപില്‍ പോയ പൈലറ്റ് വാഹനത്തിന് കുറുകെ മറ്റൊരു വാഹനം എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ വാഹനത്തില്‍ ഇടിക്കാതിരിക്കാൻ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ പോയിരുന്ന പൈലറ്റ് വാഹനം പെട്ടെന്ന് നിർത്തി. പിറകെ ഉണ്ടായിരുന്ന ‍കാർ നിയന്ത്രണം വിട്ട് അകമ്ബടി വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ പ്രതിപക്ഷ നേതാവ് കാസർകോട് ഭാഗത്തേക്ക് യാത്ര തുടർന്നു. മംഗളൂരുവില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്നതിന് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow