സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം

10 വയസ്സുകാരനായ മകനൊപ്പം വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്

Dec 23, 2024 - 17:35
 0  6
സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റയാൾ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. 10 വയസ്സുകാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്.

റോഡിലേക്ക് തെറിച്ച് വീണ നൗഷാദിന്റെ തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ മകനും പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് നൗഷാദിന്റെ മരണം സംഭവിച്ചത്. കോൺഗ്രസിന്റെ വണ്ടൂരിലെ പ്രാദേശിക നേതാവാണ് മരിച്ച നൗഷാദ്. ഖബറടക്കം നാളെ.

What's Your Reaction?

like

dislike

love

funny

angry

sad

wow