മൈനാഗപ്പള്ളി കാറപകടം; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാ‍ർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Sep 18, 2024 - 23:20
 0  5
മൈനാഗപ്പള്ളി കാറപകടം; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും

കൊല്ലം : മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാ‍ർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ശാസ്താംകോട്ട കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും,

ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനഃപൂർവമുള്ള നരഹത്യാ കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉഫയോഗിച്ചിരുന്നോ എന്നതടക്കം രൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് അജ്മല്‍ ഓടിച്ച കാറിടിച്ച്‌ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. കേസില്‍ അകപ്പെതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow