എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്

മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്‌) ഭരണസമിതി, ആഗസ്റ്റ്‌ 17 നു ഗാർലൻഡ്‌ പബ്ലിക്‌ ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Aug 23, 2024 - 12:28
 0  5
എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്
ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്‌) ഭരണസമിതി, ആഗസ്റ്റ്‌ 17 നു ഗാർലൻഡ്‌ പബ്ലിക്‌ ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു.

മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്.
ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ  ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെഎൽഎസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ പ്രവാസ സാഹിത്യ പരിപോഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക അവാർഡ്, ഫൊക്കാന, ലാന, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അംഗീകാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.

സ്നേഹസമ്പൂർണ്ണവും, ദു:ഖ സമ്മിശ്രവുമായ ‌ചർച്ചയിൽ സെക്രട്ടറി ഹരിദാസ് തങ്കപ്പൻ , ട്രഷറർ സി വി ജോർജ് എന്നിവരെ കൂടാതെ ശ്രീമതി മീനു എലിസബത്ത്‌, ഷാജി മാത്യു, സന്തോഷ് പിള്ള , അനശ്വർ മാമ്പള്ളി, സാമുവൽ യോഹന്നാൻ, പി പി ചെറിയാൻ, പി സി മാത്യു, സിജു വി ജോർജ്, ഉമേഷ്‌ നരേന്ദ്രൻ, കെ എസ്‌ എൻ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെയും (LANA), കേരള ലിറ്ററി സൊസൈറ്റി ഡാളസ്(KLS) ന്റെയും സംയുക്ത നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 8 എട്ടുമണിക്ക് (CST) സൂം വഴി കൂടുന്ന പ്രത്യേക  അനുസ്മരണ സമ്മേളനത്തിലേക്ക് ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി KLS സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow