ഉമാ തോമസ് അപകടം; അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

തൃക്കാക്കര എംഎൽഎ ഉമാ തോമസിന് എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടമുണ്ടായ സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

Jan 1, 2025 - 11:48
 0  3

പ്രധാന പ്രതികളായ മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 

കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്.

അശാസ്ത്രീയമായിട്ടാണ് വേദി നി‍ർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നത്. കോർപറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിപ്പോ‍ർട്ടിലുണ്ട്. 

അതേസമയം, ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു
 
What's Your Reaction?

like

dislike

love

funny

angry

sad

wow