തൃശൂരിൽ പുതുവർഷ തലേന്ന് യുവാവിനെ കുത്തിക്കൊന്നു; 14കാരൻ കസ്റ്റഡിയിൽ

തൃശ്ശൂര്‍ യുവാവിനെ കുത്തിക്കൊന്നു.

Jan 1, 2025 - 11:50
 0  4
തൃശൂരിൽ പുതുവർഷ തലേന്ന് യുവാവിനെ കുത്തിക്കൊന്നു; 14കാരൻ കസ്റ്റഡിയിൽ

തൃശ്ശൂര്‍ യുവാവിനെ കുത്തിക്കൊന്നു. പുതുവർഷ തലേന്ന് രാത്രിയാണ് സംഭവം. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനാലുകാരനെ പോലീസ് കസ്റ്റഡയിൽ എടുത്തിട്ടുണ്ട്.

പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത് എന്നാണ് വിവരം. കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. 

ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമിരുന്ന കുട്ടികളുടെ അടുത്തേക്ക് ലിവിന്‍ എത്തുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ലിവിനെ കുത്തി. ഒറ്റ കുത്തിന് ലിവിന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്.ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow