കുത്തനെ കുതിക്കുന്നു! ഇന്നത്തെ സ്വർണവില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 295 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയായാണ് ഉയർന്നത്.പവൻ വിലയിൽ 2360 രൂപയുടെ വർധനയുണ്ടായി. പവൻ വില 1,07,080 രൂപയായാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുതിച്ചുയരുകയാണ്.