മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനം, വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി
പ്രസിദ്ധീകരിച്ചത്: 05 Sep, 2025
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്.
മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക.
ദൂരയാത്രകൾക്ക് വലിയ രീതിയില്‍ മലയാളികൾ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സമയം നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാം എന്നതാണ് പ്രധാന പ്രത്യേകതയും ഉപകാരവുമായി യാത്രക്കാര്‍ പറയുന്നത്.