സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി

പ്രസിദ്ധീകരിച്ചത്: 03 Sep, 2025
ഷെയർ ചെയ്യുക:

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി.

 

പാലക്കാട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. റിയാസിനെ കോൺഗ്രസിൻ്റെ പ്രഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്യുകയും ചെയ്തു.

 

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് റിയാസിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.