തദ്ദേശഭരണ തെരഞ്ഞെടുപ്പ്, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: വോട്ടർപട്ടികയിൽ 2 . 83 കോടി വോട്ടർമാർ

തദ്ദേശഭരണ തെരഞ്ഞെടുപ്പ്, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: വോട്ടർപട്ടികയിൽ 2 . 83 കോടി വോട്ടർമാർ

പ്രസിദ്ധീകരിച്ചത്: 03 Sep, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം:  സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.

 

           1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276   ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ  അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.  ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ  ആകെ 2087 പേരുണ്ട്.                

 

           14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.