ആണും പെണ്ണും മാത്രം! യുഎസ് പാസ്സ്പോർട്ടിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ഇടമില്ല; സുപ്രീംകോടതിയുടെ പച്ചക്കൊടി

ആണും പെണ്ണും മാത്രം! യുഎസ് പാസ്സ്പോർട്ടിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ഇടമില്ല; സുപ്രീംകോടതിയുടെ പച്ചക്കൊടി

പ്രസിദ്ധീകരിച്ചത്: 10 Nov, 2025
ഷെയർ ചെയ്യുക:

യുഎസ് പാസ്‌പോർട്ടിലെ ലിംഗ സൂചകം  'പുരുഷൻ' അല്ലെങ്കിൽ 'സ്ത്രീ' എന്ന് മാത്രമായി പരിമിതപ്പെടുത്താൻ ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയുടെ  അനുമതി. 

 

ഇതനുസരിച്ച് രാജ്യത്തെ ട്രാൻസ്‌ജെൻഡർമാർക്ക് അവരുടെ ലിംഗഭേദം പാസ്‌പോർട്ടിൽ രേഖപ്പെടുത്താൻ കഴിയില്ല. ഈ വിധി യുഎസിൽ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.

 

ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ 'X' എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്‌ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.