കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും വെടിവെച്ച് വീഴ്ത്തി പോലീസ്

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും വെടിവെച്ച് വീഴ്ത്തി പോലീസ്

പ്രസിദ്ധീകരിച്ചത്: 05 Nov, 2025
ഷെയർ ചെയ്യുക:

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തിയാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടുന്നത്. 

പോലീസ് സംഘം തവസി, കറുപ്പസാമി, കാളീശ്വരൻ എന്നീ പ്രതികളെ ഒരു ക്ഷേത്രത്തിന് സമീപം വളഞ്ഞു. പിന്നാലെ അവർ അരിവാൾ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ ഇടതു കൈത്തണ്ടയിലും കൈയിലും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലുകൾക്ക് പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.പ്രതികൾ ശിവഗംഗ ജില്ലയിൽ നിന്നുള്ളവരാണെന്നും കോയമ്പത്തൂരിൽ കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. കറുപ്പസാമിയും കാളീശ്വരനും ബന്ധുക്കളാണെന്നും മൂന്ന് പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പറയപ്പെടുന്നു.വിദ്യാർഥിനി ആൺസുഹൃത്തിനൊപ്പം കാറിൽ ഇരിക്കുമ്പോൾ മൂന്ന് യുവാക്കളെത്തി ആക്രമിക്കുകയായിരുന്നു.