ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി പുറത്തേക്കിട്ടത് സുരേഷ് തന്നെ; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
പ്രസിദ്ധീകരിച്ചത്: 05 Nov, 2025
വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത് പിടിയിലായ സുരേഷ് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണ സംഘത്തിന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്.
സുരേഷും, ശ്രീക്കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ അര്‍ച്ചനയും ഒപ്പമുണ്ട്.തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ (50) ചവിട്ടി പുറത്തേക്കു വീഴ്ത്തുകയായിരുന്നു.