ബിലാസ്പൂരിലെ ട്രെയിൻ അപകടം: മരണസംഖ്യ 11 ആയി, 20 പേർക്ക് പരിക്ക്
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പരിക്കേൽക്കുകയും ചെയ്തു. ബിലാസ്പൂർ-കാറ്റ്നി സെക്ഷനിലാണ് കൂട്ടിയിടി ഉണ്ടായത്. ഇതിനെ തുടർന്ന് ഒന്നിലധികം കോച്ചുകൾ പാളം തെറ്റുകയും റൂട്ടിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ മെമു ലോക്കൽ ട്രെയിൻ സിഗ്നൽ മറികടന്ന് ഗുഡ്‌സ് ട്രെയിനിന്റെ പിൻഭാഗത്ത് ഇടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഘാതം ഗുരുതരമായിരുന്നു, ഓവർഹെഡ് വയറുകൾക്കും സിഗ്നലിംഗ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ റെയിൽവേ രക്ഷാപ്രവർത്തകരും ആർപിഎഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സ്ഥലത്തെത്തി ദുരിതാശ്വാസ, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിയന്തര മെഡിക്കൽ സംഘങ്ങൾ പരിക്കേറ്റവർക്ക് ചികിത്സ നൽകി, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ജില്ലാ കളക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ സഹായം എല്ലാം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.