അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്
ചൊവ്വാഴ്ചയാണ് കാർഗോ വിമാനം തകർന്നുവീണത്. പിന്നാലെ വിമാനത്തിൽ സ്ഫോടനമുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വിമാനത്താവളം അടച്ചിട്ട അധികൃതർ സമീപവാസികളോട് സുരക്ഷിതരായി വീടുകളിൽ തുടരാൻ നിർദ്ദേശിച്ചു. ഹോണോലുലുവിലേക്ക് പോകുകയായിരുന്ന മക്ഡൊണൽ ഡഗ്ലസ് എംഡി-11എഫ് വിമാനമായ യുപിഎസ് ഫ്ലൈറ്റ് 2976, പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് അപകടം. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
യുപിഎസ് കമ്പനിയുടെ കാർഗോ വിമാനമാണ് തകർന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നത്യുപിഎസിന്റെ 1991ൽ നിർമിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവാണത്