കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്: വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്: വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

പ്രസിദ്ധീകരിച്ചത്: 04 Nov, 2025
ഷെയർ ചെയ്യുക:

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.  

 

സ്വകാര്യ ബസുകൾ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. 

 

സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അതിന് ആവശ്യത്തിനുള്ള കെ എസ് ആർ ടി സി ബസുകൾ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

 

ബസ് സർവീസ് അവശ്യ സർവീസാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.