അതി ദാരിദ്ര്യമുക്തമായി കേരളം; അഭിനന്ദിച്ച് ചൈനീസ് അംബാസഡർ
പ്രസിദ്ധീകരിച്ചത്: 02 Nov, 2025
കൈവരിച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ, ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് എല്ലാ മനുഷ്യ സമൂഹത്തിന്റെയും പൊതു ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ദിനം കൂടിയായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്.
"അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദാരിദ്ര്യ നിർമ്മാർജ്ജനം മനുഷ്യരാശിയുടെ പൊതു ദൗത്യമാണ്" എന്ന് ചൈനീസ് അംബാസഡർ എഴുതി. അംബാസഡറുടെ പ്രതികരണത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.