വടക്കൻ കേരളത്തിൽ അത്തം കറുത്തു: ആഗസ്റ്റ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ അത്തം കറുത്തു: ആഗസ്റ്റ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

പ്രസിദ്ധീകരിച്ചത്: 26 Aug, 2025
ഷെയർ ചെയ്യുക:

പഴമക്കാർ അത്തം നാളിലെ കാലാവസ്ഥയെക്കുറിച്ച് പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. "അത്തം കറുത്താൽ ഓണം വെളുക്കും.." അതായത് അത്തം ദിനത്തിൽ മഴയോ മൂടലോ ആണെങ്കിൽ തിരുവോണത്തിന് നല്ല തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് അർത്ഥം. അതേപോലെ അത്തം ദിനത്തിൽ തെളിഞ്ഞ് നിന്നാൽ ഓണത്തിന് മഴ പെയ്യാനും സാധ്യതയുണ്ട്. 

വടക്കൻ കേരളത്തിലാണ് ഇപ്പോൾ കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് നിലനിൽക്കുന്നത്. വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന് ഭീഷണി ഉയർത്തി 

അടുത്ത മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.