'പഴയ ശബരിമലക്കേസുകൾ തീർക്കണം, ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായി പിന്തുണ';  വെള്ളാപ്പള്ളി നടേശൻ

'പഴയ ശബരിമലക്കേസുകൾ തീർക്കണം, ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായി പിന്തുണ'; വെള്ളാപ്പള്ളി നടേശൻ

പ്രസിദ്ധീകരിച്ചത്: 31 Aug, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

 

അയ്യപ്പൻ്റെ പ്രശസ്തി ആ​ഗോള തലത്തിൽ അറയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണ്. സം​ഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും.

 

കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.