ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

പ്രസിദ്ധീകരിച്ചത്: 18 Sep, 2025
ഷെയർ ചെയ്യുക:

ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്.

 

മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോളാണ് അപകടം നടന്നത്.സമീപത്ത് സംരക്ഷണഭിത്തി നിര്‍മാണവും നടക്കുന്നുണ്ടായിരുന്നു. ഈ ഭിത്തിക്ക് താഴെ നിന്ന് ജോലി ചെയ്യുന്ന സമയത്താണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്.അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മണ്ണ് മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടവരില്‍ ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ആദ്യം ലഭിച്ചത്.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചത്.