പാഠപുസ്‌തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു
പ്രസിദ്ധീകരിച്ചത്: 13 Sep, 2025
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്‌തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഈവർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഈവർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്.