കുട്ടികൾക്കായി അക്ഷരക്കൂട്ട് സാഹിത്യോത്സവം: പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

കുട്ടികൾക്കായി അക്ഷരക്കൂട്ട് സാഹിത്യോത്സവം: പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

പ്രസിദ്ധീകരിച്ചത്: 13 Sep, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരിൽ ഈ അധ്യയനവര്‍ഷം മുതൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

 

സാഹിത്യോത്സവത്തിൽ കുട്ടികളെഴുതിയ പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടാകും. കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കം. സാഹിത്യത്തോട് താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം. 

 

സെപ്റ്റംബര്‍ 18,19 തീയതികളിൽ തിരുവനന്തപുരത്തായിരിക്കും അക്ഷരക്കൂട്ട് എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. അക്ഷരക്കൂട്ട് എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ സാഹിത്യ ശിൽപ്പശാലയും നടക്കും.