ഇറാനെതിരെ ലയൺസ് റോർ: ഇസ്രായേലിന്റെ സൈനിക നീക്കത്തിന് പേരിട്ടത് നെതന്യാഹു നേരിട്ട്, പിന്നിൽ വികാരാധീനമായ കാരണം

ഇറാനെതിരെ ലയൺസ് റോർ: ഇസ്രായേലിന്റെ സൈനിക നീക്കത്തിന് പേരിട്ടത് നെതന്യാഹു നേരിട്ട്, പിന്നിൽ വികാരാധീനമായ കാരണം

പ്രസിദ്ധീകരിച്ചത്: 28 Feb, 2026
ഷെയർ ചെയ്യുക:

ഇറാനെതിരായ ഇസ്രായേലിന്റെ പുതിയ സൈനിക നീക്കത്തിന് ലയൺസ് റോർ (സിംഹഗർജ്ജനം) എന്ന് നാമകരണം ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൈന്യം നിർദ്ദേശിച്ച മറ്റ് പേരുകൾ മാറ്റിവെച്ചാണ് നെതന്യാഹു ഈ പേര് ഉറപ്പിച്ചത്.

ബൈബിളിലെ സംഖ്യാപുസ്തകത്തിലെ ഒരു വാക്യത്തെ ആസ്പദമാക്കിയാണ് ഈ പേര് നൽകിയിരിക്കുന്നത്. ഒരു സിംഹത്തെപ്പോലെ ഉണരുന്ന ജനത എന്ന സങ്കൽപ്പമാണ് ഇതിന് പിന്നിലുള്ളതെന്ന് നിരീക്ഷകർ പറയുന്നു. ഇസ്രായേലിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് ഈ പേരിലൂടെ നെതന്യാഹു ലക്ഷ്യമിടുന്നത്.

 

കഴിഞ്ഞ വർഷം ജൂണിൽ നടന്ന സൈനിക നീക്കത്തിന് റൈസിംഗ് ലയൺ എന്നായിരുന്നു പേര് നൽകിയിരുന്നത്. അതിന്റെ തുടർച്ചയെന്നോണം കൂടുതൽ കരുത്തുറ്റ രീതിയിലാണ് ഇത്തവണത്തെ പേര് നിശ്ചയിച്ചിരിക്കുന്നത്. സൈനിക നടപടികൾക്ക് ഇത്തരം പേര് നൽകുന്നത് ഇസ്രായേലിൽ പതിവുള്ള കാര്യമാണ്.