അന്യഗ്രഹജീവികൾ വെറും കഥയല്ല, സത്യമാണ്; ഏരിയ 51 രഹസ്യങ്ങൾ വെളിപ്പെടുത്തി ബരാക് ഒബാമ
പ്രസിദ്ധീകരിച്ചത്: 16 Feb, 2026
അന്യഗ്രഹജീവികളെയും യുഎഫ്‌ഒകളെയും (UFO) സംബന്ധിച്ച ചർച്ചകൾ ലോകമെമ്പാടും സജീവമാകുന്നതിനിടെ, നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ.
അന്യഗ്രഹജീവികൾ എന്നത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറയുമ്പോഴും, അമേരിക്കയിലെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക താവളമായ ഏരിയ 51-ൽ ഇവയെ ഒളിപ്പിച്ചിട്ടുണ്ടെന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ അദ്ദേഹം പാടേ തള്ളി. ശനിയാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്.അന്യഗ്രഹജീവികൾ സത്യമാണ്. പക്ഷേ അവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. അവരെ ഏരിയ 51-ൽ പാർപ്പിച്ചിട്ടുമില്ല," ഒബാമ പറഞ്ഞു. ഏരിയ 51-ൽ ഭൂഗർഭ തടവറകളുണ്ടെന്ന വാദങ്ങളെ പരിഹസിച്ച അദ്ദേഹം, അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുപിടിക്കാൻ കഴിയുന്ന അത്ര വലിയൊരു ഗൂഢാലോചന നടക്കാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.