അയ്യപ്പ സംഗമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നു
പ്രസിദ്ധീകരിച്ചത്: 11 Sep, 2025
കൊച്ചി: അയ്യപ്പ സംഗമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
ക്രിസ്ത്യന്‍ സംഘടനകളാണ് സംഗമത്തിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന.
ക്രിസ്ത്യന്‍ മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേര്‍ സംഗമത്തില്‍ പങ്കെടുക്കും. കെ.ജെ മാക്‌സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യന്‍ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല.
അടുത്തമാസം പകുതിയോടെ കൊച്ചിയില്‍ വച്ചാണ് സംഗമം നടക്കുക. ഈ മാസം 20ന് സ്വാഗത സംഘം ചേരാനാണ് നിലവിലെ തീരുമാനം. പരിപാടിയുടെ ഭാഗമായി 33 സെമിനാറുകളും സംഘടിപ്പിക്കും.
'വിഷന്‍ 2031' എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവും.