സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

പ്രസിദ്ധീകരിച്ചത്: 08 Sep, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്തത്.

 

ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിൽ നിലവിൽവന്ന മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. പാൽപ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാൽവിൽപ്പന എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്.

 

ആരോഗ്യമുള്ള ഏതൊരു അമ്മയ്ക്കും ബാങ്കിലേക്ക് പാൽ ദാനം ചെയ്യാം. ബ്രെസ്റ്റ് പമ്പുകൾ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ് മുലപ്പാൽ ശേഖരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മമാരിൽനിന്നും പുറത്തുനിന്നെത്തുന്നവരിൽനിന്നും പാൽ ശേഖരിക്കും.