വീടിന് മുന്നിൽ നിന്ന് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു;  മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ചു

വീടിന് മുന്നിൽ നിന്ന് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ചു

പ്രസിദ്ധീകരിച്ചത്: 08 Sep, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്. 

 

ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളും ചേർന്നാണ് മൂന്നു പേരെയും കുത്തിയത്.

 

സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നിൽ പരസ്പരം ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ആ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു.