വെനിസ്വേലൻ പ്രസിഡന്റ് മദൂറോ അമേരിക്കൻ കോടതിയിൽ
പ്രസിദ്ധീകരിച്ചത്: 05 Jan, 2026
വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ജനുവരി 5-ന് ഉച്ചയ്ക്ക് 12 മണിക്ക് അമേരിക്കയിലെ ന്യൂയോർക്ക് മാൻഹാറ്റനിലെ ഫെഡറൽ കോടതിയിൽ ഹാജരാകുമെന്ന് സൗത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് ജില്ലാ കോടതിയുടെ മീഡിയ ഓഫീസ് അറിയിച്ചു.
മദൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന നാല് കുറ്റങ്ങളടങ്ങിയ കുറ്റപത്രം (four-count indictment) കോടതി അദ്ദേഹത്തിന് ഔദ്യോഗികമായി വായിച്ചുകേൾപ്പിക്കും. ഈ നടപടിയെ അറൈൻമെന്റ് (arraignment) എന്നാണ് വിളിക്കുന്നത്.മദൂറോ 25 വർഷം നീണ്ടുനിന്ന നാർക്കോ-ടെററിസം ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയെന്നാണ് അമേരിക്കൻ അധികൃതരുടെ ആരോപണം. ഈ ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പല മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്.