ശക്തമായ ശീതക്കാറ്റ്: അമേരിക്കയിൽ 1,500ലധികം വിമാനങ്ങൾ റദ്ദാക്കി

ശക്തമായ ശീതക്കാറ്റ്: അമേരിക്കയിൽ 1,500ലധികം വിമാനങ്ങൾ റദ്ദാക്കി

പ്രസിദ്ധീകരിച്ചത്: 29 Dec, 2025
ഷെയർ ചെയ്യുക:

അമേരിക്കയിൽ ആഞ്ഞടിക്കുന്ന 'ഡെവിൻ' ശീതക്കാറ്റിനെത്തുടർന്ന് ക്രിസ്തുമസ്പുതുവത്സര യാത്രകൾ താളംതെറ്റുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 1,500ലധികം വിമാനങ്ങൾ റദ്ദാക്കി. 6,800ഓളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.

ന്യൂയോർക്കിലെ ജെ.എഫ്.കെ, നെവാർക്ക്, ലാഗ്വാർഡിയ വിമാനത്താവളങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ജെറ്റ് ബ്ലൂ, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സർവീസുകൾ വെട്ടിക്കുറച്ചു. ഏകദേശം 4 കോടിയിലധികം അമേരിക്കക്കാർ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിന് കീഴിലാണ്. മിഡ്‌വെസ്റ്റ്, വടക്കുകിഴക്കൻ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 

ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് (10 ഇഞ്ച് വരെ) പ്രതീക്ഷിക്കുന്നത്.