5 മണിക്കൂർകൊണ്ട് മോഷ്ടിച്ചത് 10 ചാക്ക് മദ്യക്കുപ്പികൾ! ബെവ്കോ മോഷണത്തിൽ മുഖ്യപ്രതി പിടിയിൽ
പ്രസിദ്ധീകരിച്ചത്: 07 Sep, 2025
പാലക്കാട് : തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ നടന്ന മോഷണ കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതിയായ കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയുടെ (53) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസിലെ മറ്റൊരു പ്രതിയായ കൊല്ലങ്കോട് സ്വദേശി രമേഷിനായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
തിരുവോണ ദിവസം പുലർച്ചെ 2.30 നാണ് മൂന്നംഗ സംഘം കൊല്ലങ്കോട്ടെ ബെവ്കോയുടെ പ്രീമിയം മദ്യശാലയിലെത്തിയത്. പിൻവശത്തെ ഒഴിഞ്ഞ പറമ്പിൻറെ മതിൽ ചാടിക്കടന്ന് അകത്തേക്ക്. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാനാവും വിധം ഔട്ട്ലെറ്റിൻറെ ചുമർ പൊളിച്ചു.