ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
പ്രസിദ്ധീകരിച്ചത്: 07 Sep, 2025
കോഴിക്കോട്: ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് കുട്ടി മാതാവിനോപ്പം ചെറുപുഴയിൽ കുളിക്കാനായി എത്തിയത്. കടവിലെ പാറയിൽ നിന്നും തെന്നി വീണ തൻഹ ചുഴിയിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. കാണാതായി മൂന്നാം ദിനമാണ് മൃതദേഹം കണ്ടെത്തുന്നത്.