വിദ്യാഭ്യാസ വായ്പ അടക്കാത്തവർക്ക് എട്ടിന്റെ പണി; കുടിശിക ശമ്പളത്തിൽ നിന്നും പിടിക്കാൻ നടപടിയുമായി ട്രംപ് ഭരണകൂടം

വിദ്യാഭ്യാസ വായ്പ അടക്കാത്തവർക്ക് എട്ടിന്റെ പണി; കുടിശിക ശമ്പളത്തിൽ നിന്നും പിടിക്കാൻ നടപടിയുമായി ട്രംപ് ഭരണകൂടം

പ്രസിദ്ധീകരിച്ചത്: 24 Dec, 2025
ഷെയർ ചെയ്യുക:

അമേരിക്കയിൽ വിദ്യാർത്ഥി വായ്പ എടുത്ത് തിരിച്ചടവ് നിർത്തിയിട്ടുള്ളവർക്കെതിരെ കർശന നടപടികൾ ആരംഭിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. 2026 ജനുവരി മുതൽ, വായ്പ കുടിശ്ശികയുള്ള ആളുകളുടെ ശമ്പളത്തിൽ നിന്ന് നേരിട്ട് പണം പിടിച്ചെടുക്കുന്ന നടപടി ആരംഭിക്കുമെന്ന് യു.എസ്. വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.

കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം, വിദ്യാർത്ഥി വായ്പ തിരിച്ചടവ് ശേഖരണം സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതിനാൽ, വർഷങ്ങളായി ശമ്പളം പിടിച്ചെടുക്കൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ ഇടവേള അവസാനിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

വിദ്യാഭ്യാസ വകുപ്പ് പറയുന്നതനുസരിച്ച് ജനുവരി 7 തുടങ്ങുന്ന ആഴ്ചയിൽ തന്നെ ഏകദേശം 1,000 വായ്പ കുടിശ്ശികക്കാർക്ക് ശമ്പളത്തിൽ നിന്ന് പണം പിടിക്കുമെന്ന് അറിയിച്ചുള്ള ഔദ്യോഗിക നോട്ടീസ് ലഭിക്കും. ഇത് ആദ്യഘട്ടമാണ്. പിന്നീട്, ഈ നോട്ടീസ് ലഭിക്കുന്നവരുടെ എണ്ണം ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.