7 രാജ്യങ്ങൾക്ക് കൂടി യുഎസിൽ യാത്രാവിലക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം

7 രാജ്യങ്ങൾക്ക് കൂടി യുഎസിൽ യാത്രാവിലക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം

പ്രസിദ്ധീകരിച്ചത്: 17 Dec, 2025
ഷെയർ ചെയ്യുക:

ദേശീയ സുരക്ഷ, പൊതു സുരക്ഷ, ദുർബലമായ യാത്രാപരിശോധനാ സംവിധാനങ്ങൾ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയർന്ന നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പുതിയ ഉത്തരവോടെ 30-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായോ ഭാഗികമായോ പ്രവേശന പരിമിതികൾ ബാധകമാകും. ചില യാത്രാരേഖകളിന്മേലുള്ള നിബന്ധനകൾ കർശനമാക്കുകയും, കുടുംബപരമായ ചില വിസ ഇളവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരവിൽ ഒപ്പുവച്ചു.