പ്രസവ ടൂറിസത്തിന് വിസയില്ല'; കുട്ടികൾക്ക് പൗരത്വം നേടാൻ യുഎസിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എംബസി

പ്രസവ ടൂറിസത്തിന് വിസയില്ല'; കുട്ടികൾക്ക് പൗരത്വം നേടാൻ യുഎസിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എംബസി

പ്രസിദ്ധീകരിച്ചത്: 12 Dec, 2025
ഷെയർ ചെയ്യുക:

പ്രസവ ടൂറിസത്തിനെതിരെ കർശന നിലപാടെടുക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ  വിനോദസഞ്ചാര വിസ അപേക്ഷകർക്ക് മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള കുറുക്കുവഴിയായി യുഎസിൽ പ്രസവിക്കാൻ ഉദ്ദേശിച്ചാണ് ആരെങ്കിലും യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തിയാൽ അവരുടെ ടൂറിസ്റ്റ് വിസ അപ്പോൾ തന്നെ നിഷേധിക്കപ്പെടുമെന്ന് എംബസി 'എക്സി'ലെ പോസ്റ്റിൽ അറിയിച്ചു."കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രസവിക്കുക എന്നതാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യമെന്ന് വിശ്വസിക്കപ്പെട്ടാൽ, യുഎസ് കോൺസുലാർ ഓഫീസർമാർ ടൂറിസ്റ്റ് വിസ അപേക്ഷകൾ നിഷേധിക്കും. ഇത് അനുവദനീയമല്ല," എംബസി എക്സിൽ കുറിച്ചു.

പ്രസവ ടൂറിസം സംശയിക്കപ്പെട്ടാൽ ബി-1/ബി-2 വിസിറ്റർ വിസ അപേക്ഷകൾ നിരസിക്കാൻ കോൺസുലാർ ഓഫീസർമാർക്ക് അധികാരം നൽകുന്ന 2020-ലെ യുഎസ് വിസ നിയമങ്ങളിലെ ഭേദഗതിയാണ് ഈ മുന്നറിയിപ്പിലൂടെ വീണ്ടും ഉറപ്പിക്കുന്നത്.

യുഎസ് ടൂറിസ്റ്റ് വിസ ഉപയോഗിച്ച് നവജാതശിശുവിന് പൗരത്വം നേടുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന് പുറമേ, അമേരിക്കൻ നികുതിദായകർക്ക് മെഡിക്കൽ ചെലവുകൾ വഹിക്കേണ്ടി വരുന്നതിനും കാരണമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഏപ്രിലിൽ പോസ്റ്റ് ചെയ്തിരുന്നു.